കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫന വിവാദം: ജംനാഗറില്‍ പ്രദര്‍ശനം നിര്‍ത്തി

  • By Staff
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിലെ ജംനഗറിലുള്ള അമ്പര്‍ തിയേറ്ററില്‍ അമീര്‍ഖാന്‍ ചിത്രമായ ഫനയുടെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു.

ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ പ്രതിഷേധിച്ച് പ്രവീണ്‍ ജോഷിയെന്ന യുവാവ് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചതിന്റ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ യശ രാജ് ഫിലിംസിന്റെ നിര്‍ദേശ പ്രകാരമാണ് പ്രദര്‍ശനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് തിയേറ്റര്‍ ഉടമ വിമല്‍ മദം പറഞ്ഞു.

തങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നുവെന്ന കാരണത്താല്‍ ഒരാള്‍ ആത്മഹത്യയ്കു മുതിര്‍ന്നിട്ടും വീണ്ടും അതേ ചിത്രം പ്രദര്‍ശിപ്പിച്ചു ലാഭം നേടാന്‍ ആഗ്രഹമില്ലെന്ന് യശ്രാജ് ഫിലിംസ് അറിയിച്ചതായി വിമല്‍ പറഞ്ഞു.

ഇതിനിടയില്‍ അമ്പര്‍തിയേറ്ററില്‍ ആത്മഹത്യാശ്രമം നടത്തിയ മുപ്പതുകാരനായ പ്രവീണ്‍ ജോഷിയുടെ നില ഗുരുതരമായിത്തുടരുകയാണ്. അയാള്‍ക്ക് ബോധമുണ്ടെന്നും സംസാരിക്കാന്‍ കഴിയുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ച് അമ്പര്‍ തിയേറ്ററിലേയ്ക്ക് പ്രതിഷേധ റാലി നടത്തുമെന്നും കോണ്‍ഗ്രസ്സ് എംപി വിക്രം മദത്തിന്റെ പിന്തുണയോടെ പടം പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ഉടമ വിമലിന്റെ കോലം കത്തിയ്ക്കുമെന്നും ബിജെപി യുവജനവിഭാഗം സെക്രട്ടറി ഉമംഗ് പാണ്ഡ്യ അറിയിച്ചു.

കൂടാതെ ചിത്രത്തിന്റെ പ്രദര്‍ശനത്തിനെതിരെ സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്താനും ഭരണ ആസ്ഥാനങ്ങള്‍ ഉപരോധിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. ശനിയാഴ്ച രാത്രി സൂററ്റ് ടെന്നിസ് ക്ലബ്ബില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ശ്രമങ്ങളെയും ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X