ഇന്ധനവിലവര്‍ദ്ധന: വാജ്പെയിയും അദ്വാനിയും അറസ്റു വരിച്ചു
ദില്ലി: ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് സമരം നടത്തിയ ബിജെപി നേതാക്കളായ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി എന്നിവര്‍ ദില്ലിയില്‍ അറസ്റുവരിച്ചു.
വാജ്പേയിയുടെ നേതൃത്വത്തില്‍ എന്‍ഡിഎയുടെ ദില്ലിയിലെ എംപിമാരും എംഎല്‍ എമാരും ചേര്‍ന്ന് നഗരത്തില്‍ റാലി നടത്തി. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റേഷനിലേക്കു അറസ്റു ചെയ്തുകൊണ്ടുപോയ പ്രതിഷേധക്കാരെ ഉടന്‍തന്നെ വിട്ടയച്ചു.
സാധാരണക്കാര്‍ക്കു വേണ്ടി നിലകൊള്ളുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനം ലംഘിച്ച് സാധാരണക്കാര്‍ക്കു ഭാരമായി ഇന്ധനവില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപിടിയില്‍ പ്രതിഷേധിച്ചാണ് എന്‍ ഡി എ നഗരത്തില്‍ ഉപരോധം നടത്തിയത്.












Click it and Unblock the Notifications