സഹീറ ഷെയ്ഖിനു വീണ്ടും തടവുശിക്ഷ
മുംബൈ: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖിനു വീണ്ടും തടവുശിക്ഷ. വ്യാജതെളിവ് നല്‍കിയ കേസിലാണ് മൂന്ന് മാസത്തെ കഠിനതടവിന് സഹീറയെ മുംബൈ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
500 രൂപ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ 10 ദിവസം കൂടി ജയില്‍ ശിക്ഷ അനുഭവിക്കണം.
വ്യാജമൊഴി നല്‍കിയതു വഴി കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ട് ബൈക്കുള ജയിലില്‍ കഴിയുകയാണ് സഹീറ ഇപ്പോള്‍. സുപ്രിം കോടതി ഒരു വര്‍ഷത്തെ തടവിനാണ് സഹീറയെ ശിക്ഷിച്ചിരുന്നത്. ഈ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷമാണ് മുംബൈ സെഷന്‍സ് കോടതി വിധിച്ച മൂന്ന് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടത്.
വ്യാജതെളിവ് നല്‍കിയ കേസില്‍ നേരത്തെ കോടതി സഹീറയുടെ അമ്മ സെഹറുന്നിസയ്ക്കുും സഹോദരി സഹിറയ്ക്കും മൂന്ന് മാസം കഠിനതടവും 500 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.












Click it and Unblock the Notifications