Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകരെ സഹായിക്കാന്‍ പദ്ധതി: മുഖ്യമന്ത്രി

തിരുവനന്തപുരം: കാര്‍ഷിക പ്രതിസന്ധിയും കടക്കെണിയും മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് ഉടന്‍തന്നെ രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

കര്‍ഷക ആത്മഹത്യയെക്കുറിച്ചു പഠിക്കാന്‍ സംസ്ഥാനത്തെത്തിയ കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രതിനിധി സംഘവുമായി നടത്തിയ ചര്‍ച്ചകള്‍ക്കുശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ജൂണ്‍ ആദ്യവാരത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ ഒരു ലക്ഷം രൂപവരെയുള്ള കടം എഴുതിത്തള്ളാന്‍ ധനകാര്യസ്ഥാനപനങ്ങള്‍ സമ്മതം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം കേന്ദ്ര സംഘവുമായി നടത്തിയ ചര്‍ച്ചയില്‍ ആറിയിച്ചു.

കേരളത്തിലെ കാര്‍ഷിക രംഗത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളുടെ അവസ്ഥയും സംഘം നേരിട്ടുമനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിനു അര്‍ഹിക്കുന്ന സഹായം ലഭ്യമാക്കാന്‍ സംഘം കേന്ദ്രത്തില്‍ ശുപാര്‍ശ ചെയ്യും- വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു.

കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവുമൂലം കര്‍ഷകര്‍ക്കുണ്ടാകുന്ന പ്രതിസന്ധി ഇല്ലാതാക്കാന്‍ വേണ്ടുന്ന നടപടികള്‍ അടുത്ത സമ്മേളനത്തില്‍ ചര്‍ച്ചചെയ്യുംമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട്ടിലെ കാര്‍ഷിക മേഖലയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നു ബോധ്യപ്പെട്ടതായി സംഘം അഭിപ്രായപ്പെട്ടിട്ടുണ്ട്. കര്‍ഷക ആത്മഹത്യയെക്കുറിച്ചു തയ്യാറാക്കിയ പഠനറിപ്പോര്‍ട്ട് 15ദിവസത്തിനുള്ളില്‍ കേന്ദ്രത്തിനുസമര്‍പ്പിക്കുമെന്ന് കേന്ദ്രസംഘത്തിലെ ആര്‍ ബന്ദോപാദ്ധ്യായ്, ഡോ. സദാമതെ, ബി.സ ി മുണ്ടെ എന്നിവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+