Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈത്രി: കോണ്‍ഗ്രസിനെതിരെ കരുണാകരന്‍

തിരുവനന്തപുരം: മൈത്രി നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിക്കാന്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ധാര്‍മ്മിക അവകാശമില്ലെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മൈത്രി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് തുക വകമാറ്റി ചെലവഴിച്ചുവെന്ന റിപ്പോര്‍ട്ട് വന്നത്. അന്ന് മുഖ്യമന്ത്രിയോ കെപിസിസി പ്രസിഡന്റ്. രമേശ് ചെന്നിത്തലയോ ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല. അതുകൊണ്ട് ഇപ്പോള്‍ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കാന്‍ അവര്‍ക്ക് ധാര്‍മ്മികമായി അവകാശമില്ല.ആരോപണത്തെക്കുറിച്ച് അന്വേഷിക്കണ്ടയെന്ന അഭിപ്രായം തനിക്കില്ല. എന്നാല്‍ അന്വേഷിച്ചാല്‍ എന്തുണ്ടാകുമെന്ന് മുന്‍കാല അനുഭവങ്ങളിലൂടെ വ്യക്തമായിട്ടുള്ളതാണ്.

കോണ്‍ഗ്രസുമായി ധാരണയില്ലായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പില്‍ ഡിഐസിയുടെ നില മെച്ചപ്പെടുമായിരുന്നു. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വിശ്വസിക്കാന്‍ കൊള്ളാത്തവരാണ്. ലയന ആവശ്യമായി ആരുടെയും പിറകെ പോയിട്ടില്ല. അതേസമയം കോണ്‍ഗ്രസുകാരെല്ലാം ഒരുമിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. പക്ഷെ അത് കോണ്‍ഗ്രസായിരിക്കണമെന്നും ഇപ്പോഴത്തേപ്പോലെ ഒസി ആകരുതെന്നും കരുണാകരന്‍ പറഞ്ഞു.

പെട്രോള്‍ വിലവര്‍ദ്ധന ചെറുക്കാന്‍ സംസ്ഥാനങ്ങള്‍ വില്പന നികുതി കുറയ്ക്കണം. കേരളത്തിലെ സര്‍ക്കാരും അതിന് തയ്യാറാവണം. മദനി പ്രശ്നത്തില്‍ ഒരു ചുവട് പോലും മുന്നോട്ടുപോവാന്‍ ഇപ്പോഴത്തെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

തല്ലിക്കൊന്നു ലോക്കപ്പില്‍ കെട്ടിത്തൂക്കിയാലും വാര്‍ത്തയല്ലാത്ത ഇക്കാലത്തു രാജന്‍ കേസ് മാത്രമാണു വാര്‍ത്ത. എല്ലാം കഴിഞ്ഞതല്ലേ, ഇന്നും വേണോ ആ ന്യൂസ്? എല്ലാം കഴിഞ്ഞിട്ടും രാജന്‍ മാത്രം അവശേഷിക്കുകയാണ്.

നക്സല്‍ പ്രസ്ഥാനത്തെ കേരളത്തില്‍ അടിച്ചമര്‍ത്തിയതു തന്റെ സര്‍ക്കാരാണെന്ന് അഭിമാനപൂര്‍വം പറയാമെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+