അധികനികുതി: ജൂണ്‍14ന് കോണ്‍ഗ്രസ് ധര്‍ണ
കോട്ടയം: ഇന്ധനവിലവര്‍ദ്ധനവഴി നികുതിയിനത്തില്‍ ലഭിക്കുന്ന അധിക വരുമാനം വേണ്ടെന്നു വെയ്ക്കാന്‍ സംസ്ഥനസര്‍ക്കാര്‍ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ 14ന് സംസ്ഥാനവ്യാപമായി കോണ്‍ഗ്രസ് പതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു.
തിരഞ്ഞെടുപ്പു ഫലങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 14ന് നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കെപിസിസി ഭാരവാഹികളും കോണ്‍ഗ്രസ് എം എല്‍ എമാരും സെക്രട്ടേറിയറ്റു പടിക്കല്‍ നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്. ഇതിനു സമാന്തരമായി അന്നേ ദിവസം സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകേന്ദ്രങ്ങളിലും ധര്‍ണനടത്തും- ചെന്നിത്തല പറഞ്ഞു.
വില വര്‍ദ്ധന വഴി ലഭിക്കുന്ന അധികനികുതി വേണ്ടെന്നു വയ്ക്കുന്നതുകൊണ്ട് സര്‍ക്കാറിന് ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ല. അതിന് തയ്യാറാവാത്ത സര്‍ക്കാര്‍ നിലപാട് വിചിത്രമാണ്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനത്തെ സര്‍ക്കാറുകള്‍ ഇതിനകംതന്നെ നികുതി കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്- അദ്ദേഹം അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications