Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി

കോഴിക്കോട്: മുസ്ലിം ലീഗിന്റെ സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട്ടാരംഭിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദ്, ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കുെടുക്കുന്നുണ്ട്.

ഒരാഴ്ച മുമ്പ് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ നടന്ന പ്രവര്‍ത്തകസമിതി യോഗത്തിനു ശേഷം നടക്കുന്ന സംസ്ഥാനകമ്മറ്റിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ചര്‍ച്ചചെയ്തേക്കുമെന്നറിയുന്നു.

രാജ്യസഭാ സീറ്റിലേക്കുള്ള പാര്‍ട്ടി പ്രതിനിധിയെയും ഈയോഗത്തില്‍ തിരഞ്ഞെടുത്തേക്കും. യുഡിഎഫിന് ലഭിച്ചിരിക്കുന്ന ഒരു രാജ്യസഭാ സീറ്റിലേയ്ക്ക് കോണ്‍ഗ്രസും, കേരളാ കോണ്‍ഗ്രസ്(എം)ഉം ഇതിനകം തന്നെ അവകാശവാദമുന്നയിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെടാനിടയാക്കിയ കാരണങ്ങളും യോഗം അവലോകനം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+