Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ട തിരഞ്ഞെടുപ്പ് ഹൈക്കോടതി തടഞ്ഞു

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ടയുടെ ഭാരവാഹികളെ തിരഞ്ഞെടുക്കാനായി ഈ മാസം 25ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് എറണാകുളം മുനിസിഫ് കോടതി തടഞ്ഞു.

തിരഞ്ഞെടുപ്പില്‍ വോട്ട് നിഷേധിക്കപ്പെട്ട സലിം ചേര്‍ത്തല, വേണു വി.നായര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. എല്ലാ അംഗങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.

തിരഞ്ഞെടുപ്പില്‍ രാജന്‍ പി.ദേവിന്റെ നേതൃത്വത്തിലുള്ള പാനലിന്റെ പത്രിക വരണാധികാരി തള്ളിയിരുന്നു. സജീവാംഗമായി ഒരു വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്കു മാത്രമേ മത്സരിക്കാനാവൂയെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. പത്രിക തള്ളിയതിനെതിരെ രാജന്‍ പി.ദേവിന്റെ നേതൃത്വത്തിലുള്ള പാനല്‍ കോടതിയെ സമീപിക്കാനാരിക്കുകയാണ്.

കെ.ജി.ജോര്‍ജ് ചെയര്‍മാന്‍ സ്ഥാനത്തേക്കും കമല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലും രാമചന്ദ്രബാബു ചെയര്‍മാന്‍ സ്ഥാനത്തേക്കും കെ.മധു ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്ന പാനലുമാണ് ഇപ്പോള്‍ മത്സരരംഗത്തുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+