കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ധനവില: കേരളത്തില്‍ നികുതി കുറയ്ക്കില്ല

  • By Staff
Google Oneindia Malayalam News

തിരിവനന്തപുരം: ഇന്ധനവിലവര്‍ദ്ധിപ്പിച്ചതു വഴി സംസ്ഥാനത്തിനു ലഭിക്കുന്ന അധിക വില്പനനികുതി വേണ്ടെന്നു വെയ്ക്കാന്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചശേഷം കോണ്‍ഗ്രസ്സ് ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളോട് അധികവില്പന നികുതി വേണ്ടെന്നു വെച്ച് വിലയില്‍ കുറവുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം വില്പനനികുതി കുറയ്ക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. അതിനാല്‍ ആദ്യം കേന്ദ്രം വിലകുറയ്ക്കണം. അതിനുശേഷം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടാല്‍ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങളെ ഒതുക്കിത്തരണമെന്ന് കേന്ദ്രം പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കേരളത്തില്‍ വില്പന നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ടത്. ഈ വിലവര്‍ദ്ധനവ് എന്തിനാണെന്ന് ഉമ്മന്‍ ചാണ്ടി മറുപടി പറയണം. അതിനുശേഷം സംസ്ഥാനസര്‍ക്കാറിനെ ഉപദേശിക്കുന്നതാണ് ഉചിതം- വി.എസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X