ആദായനികുതി നോട്ടീസ്: ബച്ചന്റെ ആരാധകര്‍ പ്രതിഷേധിച്ചു
മുംബൈ: അമിതാഭ് ബച്ചനും കുടുംബാംഗങ്ങള്‍ക്കും നോട്ടീസ് അയച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ തെക്കന്‍ മുംബൈയിലെ ആദായ നികുതി ഓഫീസിന് പുറത്ത് പ്രകടനം നടത്തി.
കറുത്ത സണ്‍ഗ്ലാസ് ധരിച്ചെത്തിയ ആരാധകര്‍ കേന്ദ്രസര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കി. പിന്നീട് ഇവര്‍ അറസ്റ് വരിച്ചു.
ബച്ചന്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോള്‍ 2.7 ലക്ഷം രൂപയുടെ സണ്‍ഗ്ലാസ് വാങ്ങിയെന്ന മാധ്യമ റിപ്പോര്‍ട്ട് വിവാദമായിരുന്നു. ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് ബച്ചന്‍ ആദായനികുതി അധികൃതര്‍ക്ക് കത്തയച്ചിരുന്നു.












Click it and Unblock the Notifications