കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തി സേനയുടെ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു

  • By Staff
Google Oneindia Malayalam News

കൊല്‍ക്കത്ത: ബംഗ്ലാദേശില്‍ നിന്നുള്ള കള്ളക്കടത്തുകാരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബംഗ്ലാദേശ് റൈഫിള്‍സിന്റെ വെടിയേറ്റ് അതിര്‍ത്തി സുരക്ഷാ സേനയിലെ(ബിഎസ്എഫ്) ഒരു ജവാന്‍ കൊല്ലപ്പെട്ടു.

പിടഞ്ഞാറന്‍ ബംഗാളിലെ വടക്കുള്ള പര്‍ഗാനാ ജില്ലയില്‍ ബംഗ്ലാദേശ് റൈഫിള്‍സ് അംഗങ്ങളുടെ (ബിഡിആര്‍) വെടിയേറ്റാണ് രാജേന്ദ്രകുമാര്‍ ശര്‍മയെന്ന ജവാന്‍ മരിച്ചത്.

ആറംഗങ്ങളുള്ള കൊള്ളസംഘം നദി കടക്കുമ്പോള്‍ പിന്തുടര്‍ന്ന ഇന്ത്യന്‍ അതിര്‍ത്തിസേനാംഗങ്ങള്‍ക്കുനേരെ ബംഗ്ലാദേശ് റൈഫിള്‍സ് നടത്തിയ വെടിവെപ്പില്‍ പിരിക്കേറ്റ 191 ബറ്റാലിയനിലെ ശര്‍മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ലെന്ന് ബിഎസ് എഫ് വക്താവ് അറിയിച്ചു.

ശനിയാഴ്ച ബിഎസ് എഫ് ജവാന്‍മാരും ബംഗാള്‍ റൈഫിള്‍സ് അംഗങ്ങളും തമ്മില്‍ നാദിയ ജില്ലിയില്‍ നടത്തിയ കനത്ത വെടിവെയ്പിന്റെ ഭാഗമാണ് ഈ ആക്രമണമെന്ന് വക്താവ് വ്യക്തമാക്കി.

ബംഗ്ലാദേശില്‍ നിന്നുള്ള കൊള്ളസംഘങ്ങളെ പിടികൂടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഇന്ത്യന്‍ അതിര്‍ത്തി സേനയ്ക്കെതിരെ ബംഗ്ലാദേശ് സേന ആക്രമണം നടത്താറുണ്ടെന്ന് ബിഎസ് എഫ് വൃത്തങ്ങള്‍ ആരോപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X