ദില്ലിയിലും പെട്രോള്‍, ഡീസല്‍ വില കുറച്ചു
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും വിലകുറയ്ക്കാന്‍ ദില്ലിസര്‍ക്കാര്‍ തീരുമാനിച്ചതായി ധനമന്ത്രി എ.കെ വാലിയ അറിയിച്ചു.
മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ അധ്യക്ഷതയില്‍ നടത്തിയ മന്ത്രിസഭായോഗത്തിനുശേഷമാണ് വിലകുറയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് യഥാക്രമം 67പൈസയും 22പൈസയുമാണ് കുറവു വരുത്തിയത്. ഇന്ധന വിലവര്‍ദ്ധനവു വഴി ലഭിക്കുന്ന അധിക നികുതിയില്‍ കുറവു വരുത്തിയാണ് വിലകുറച്ചത്.
പുതിയ വില നിലവില്‍വരുന്നതോടെ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 47.51ല്‍നിന്ന് 46.84രൂപയായും ഡീസല്‍ ലിറ്ററിന് 32.47ല്‍ നിന്ന് 32.25രൂപയായും കുറയും. ഒരാഴ്ചക്കുള്ളില്‍ പുതിയ വിലനിലവില്‍വരും.












Click it and Unblock the Notifications