ഇന്ധനവില വര്‍ധനവ്: ഇടതുനേതാക്കള്‍ അറസ്റ് വരിച്ചു
ദില്ലി: പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പ്രവര്‍ത്തകരോടൊപ്പം ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, സീതാറാം യെച്ചൂരി, അബനി റോയ്, ദേബ്രത വിശ്വാസ് എന്നിവര്‍ അറസ്റ് വരിച്ചു.
അറസ്റ് വരിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ ജന്ദര്‍ മന്ദിറില്‍ പ്രകടനം നടത്തി. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പ്രകടനം നടന്നത്.
സാധാരണക്കാരുടെ മേല്‍ അമിതഭാരം കെട്ടിയേല്പിക്കുന്നതിന് പകരം നികുതി ഘടനയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്ന് ഇടതു നേതാക്കള്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications