കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റാലിന്‍ ആക്രമണ ശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടു

  • By Staff
Google Oneindia Malayalam News

മധുരൈ: ചൊവ്വാഴ്ച മധുര റയില്‍വേ സ്റേഷനിലുണ്ടായ ആക്രമണശ്രമത്തില്‍ നിന്നും തമിഴ്നാട്ടിലെ തദ്ദേശ സ്വയംഭരണ മന്ത്രിയും മുഖ്യമന്ത്രി എം.കരുണാനിധിയുടെ മകനുമായ എം.കെ സ്റാലിന്‍ രക്ഷപ്പെട്ടു.

മധുര റയില്‍വെസ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് അജ്ഞാതനായ ഒരാള്‍ കത്തിയുമായി സ്റാലിനു നേരെ അടുക്കുകയായിരുന്നു. സംഭവം കണ്ടുകൊണ്ടുനിന്ന ഒരു സിആര്‍ പിഎഫ് ജവാന്‍ അക്രമിയുടെ ശ്രമം തടഞ്ഞതിനെത്തുടര്‍ന്ന് മന്ത്രി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കത്തി തടുത്തതിനെത്തുടര്‍ന്ന് ജവാന്റെ കൈയ്ക്കു പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിന്നീട് അജ്ഞാതനായ അക്രമിയെ തിരഞ്ഞെങ്കിലും റയില്‍ വെ സ്റേഷനിലെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

മാത്രമല്ല റയില്‍ വെ സ്റേഷനിലെ ജനക്കൂട്ടത്തിനിടയില്‍ ഇയാള്‍ ലക്ഷ്യം വെച്ചത് മന്ത്രിയെയാണോ അതോ മറ്റാര്‍ക്കെങ്കിലും നേരെയാണോ ആയുധവുമായടുത്തതെന്നൊന്നും വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു.

മധുര റയില്‍വേ സ്റേഷനിലെത്തിയ സ്റാലിനെ സ്വീകരിക്കാന്‍ വന്‍ ജനാവലി തന്നെയുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X