ജോസഫിന് കരിങ്കൊടി; പ്രവര്‍ത്തകര്‍ക്ക് മര്‍ദനം
കോഴിക്കോട്: മൈത്രി ഭവന നിര്‍മാണ പദ്ധതിയില്‍ തുക വകമാറ്റിച്ചെലവഴിച്ചതിന് ആരോപണ വിധേയനായ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫ് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
തിങ്കളാഴ്ച കോഴിക്കോട്ട് കൊയിലാണ്ടിക്കടുത്തുള്ള വെങ്ങളത്ത് നിര്‍മ്മിച്ച റിവില്‍വേ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥന വൈസ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്, ജില്ലാ വൈസ് പ്രസിഡന്റ് രമേശ് നമ്പിയത്ത് , ജില്ലാ സെക്രട്ടറിമാരായ മാവൂര്‍ കാവുങ്കല്‍ ജയപ്രകാശ്, സാജര്‍ അറഫാത്ത്, കോഴിക്കോട് നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി നിധീഷ് എന്നിവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.
മേല്‍പ്പാലം ഉദ്ഘാടനം കാണാന്‍ തടിച്ചൂകൂടിയ ആളുകളുടെ ഇടയില്‍ നിന്നാണ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മന്ത്രിക്ക് കരിങ്കൊടി കാട്ടിയത്. വി.എസിനെതിരെ കരിങ്കൊടി കാണിക്കാറായോ എന്ന ചോദ്യവുമായി സിപിഎം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ മര്‍ദ്ദനം അഴിച്ചുവിടുകയായിരുന്നു.
പൊലീസുകാരാണ് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത്. മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. വി.എസ് നാടമുറിച്ച് പാലം ഉദ്ഘാടനം ചെയ്തശേഷം നടന്നുനീങ്ങുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ്സുകാര്‍ കരിങ്കൊടിയുമായി രംഗത്തെത്തിയത്.












Click it and Unblock the Notifications