ബിസിനസ് സ്കൂളില്‍ എന്‍ആര്‍ഐ സംവരണം
തിരുവനന്തപുരം: ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന ഏഷ്യന്‍ സ്കൂള്‍ ഒഫ് ബിസിനസിലെ ബിരുദാനന്തര ബിരുദ കോഴ്സിന് വിദേശ ഇന്ത്യക്കാര്‍ക്കും വിദേശികളായ വിദ്യാര്‍ഥികള്‍ക്കും ഏതാനും സീറ്റുകള്‍ വകയിരുത്തി.
60 സീറ്റുകളുള്ള പോസ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് (പിജിപിഎം) കോഴ്സിനുള്ള പ്രവേശന പ്രക്രിയ ആരംഭിച്ചു.
കഴിഞ്ഞ ജൂലൈയില്‍ താത്കാലിക അടിസ്ഥാനത്തിലാണ് ടെക്നോപാര്‍ക്കില്‍ ഏഷ്യന്‍ സ്കൂള്‍ ഒഫ് ബിസിനസ് പ്രവര്‍ത്തനം തുടങ്ങിയത്. 2007ഓടെ സ്വന്തം കെട്ടിടത്തിലേക്ക് മാറാനാണ് പദ്ധതി. ഒമാനില്‍ താമസിക്കുന്ന ജോര്‍ജ് എം. തോമസാണ് സ്കൂളിനായി നിക്ഷേപം നടത്തിയിരിക്കുന്നത്.
ആദ്യബാച്ചിലെ 30 വിദ്യാര്‍ഥികളും ഇപ്പോള്‍ പ്രമുഖ കമ്പനികളില്‍ സ്റൈപ്പന്റോടെ പരിശീലനം നടത്തിവരികയാണെന്ന് ജോര്‍ജ് പറഞ്ഞു.
ഗ്രാജ്വേറ്റ് മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റിന്റെ അടിസ്ഥാനത്തിലായിരിക്കും വിദേശത്തു നിന്നുള്ളവര്‍ക്ക് സ്കൂളില്‍ പ്രവേശനം നല്‍കുന്നത്. ഐടി രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി ഒരു വര്‍ഷത്തെ പിജിപിഎം പാര്‍ട്ട് ടൈം കോഴ്സും നടത്തുന്നുണ്ട്.












Click it and Unblock the Notifications