Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ പൊതുപണിമുടക്ക് പൂര്‍ണം

തിരുവനന്തപുരം: ഇന്ധനവിലവര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് തൊഴിലാളിയൂണിയനുകളുടെ സ്പോണ്‍സറിംഗ് കമ്മറ്റി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കാലത്ത് ആറിനാരംഭിച്ചു.

വൈകിട്ട് ആറുവരെയാണ് പണിമുടക്ക്. പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെങ്കിലും ഹര്‍ത്താലിന്റെ പ്രതീതിയാണുള്ളത്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയിട്ടില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.

പാല്‍ ,പത്രം, ആശുപത്രി തുടങ്ങിയ അവശ്യ സര്‍വ്വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന സര്‍വ്വകലാശാലാ പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന ജയില്‍ വാര്‍ഡന്‍ കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ചു. പി.എസ്.സി നടത്തുന്ന ആഭിമുഖ പരീക്ഷകള്‍ മാറ്റിവെച്ചിട്ടില്ല.

കെഎസ് ആര്‍ ടിസി , സ്വകാര്യ ബസ്സ് സര്‍വ്വീസുകള്‍ ഉണ്ടാവില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്ലാസ്സുകള്‍ നടക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+