Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിഐസിയും കോണ്‍ഗ്രസും ചേര്‍ന്ന് തോല്പിച്ചു: ഗൗരി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഐസിയും കോണ്‍ഗ്രസും ചേര്‍ന്നാണ് തന്നെ തോല്പിച്ചതെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ.

ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ നടത്തിയ ശ്രമത്തിന് കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ് കരുണാകരന്‍ തനിക്കെതിരെ തിരിഞ്ഞത്. ജെഎസ്എസ് സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ച ഡിഐസി വിമതരെ പിന്‍വലിക്കണമെന്ന് കരുണാകരനോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിട്ടും തയ്യാറായില്ല. തന്റെ തോല്‍വിയെ കുറിച്ച് പത്മരാജന്‍ കമ്മിഷന് പരാതി നല്‍കും.

വക്കം പുരുഷോത്തമന്‍ സ്വകാര്യസ്വത്ത് പോലെയാണ് ധനകാര്യ വകുപ്പ് കൊണ്ടുനടന്നതെന്ന് ഗൗരിയമ്മ കുറ്റപ്പെടുത്തി. കൃഷി വകുപ്പിന് കേന്ദ്രം അനുവദിച്ച തുക ധനകാര്യ വകുപ്പ് എടുക്കുകയാണ് ചെയ്തത്.

അച്ചടക്കമുള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് ശീലമുള്ളതിനാല്‍ സര്‍ക്കാരിന്റെ രഹസ്യങ്ങളൊന്നും പുറത്തു പറഞ്ഞിരുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+