കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരുമല കേസ്: 18 പ്രതികളെ വെറുതെ വിട്ടത് ശരിവച്ചു

  • By Staff
Google Oneindia Malayalam News

എറണാകുളം: കോളിളക്കം സൃഷ്ടിച്ച പരുമല കൊലക്കേസുമായി ബന്ധപ്പെട്ട് പിടിയിലായിരുന്ന 18 പ്രതികളെ വെറുതെ വിടണമെന്ന കീഴ്ക്കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു.

പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പൂര്‍ണമായും ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും കുറ്റാരോപിതര്‍ക്ക് കൊലയിലുള്ള പങ്ക് തെളിയിക്കാന്‍ വാദി ഭാഗത്തിനു കഴിഞ്ഞിട്ടില്ലെന്നും കോടതി അറിയിച്ചു.

ജസ്റിസ് ജെ.ബി കോശി, ജസ്റിസ് എന്‍.ശശിധരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കീഴ്ക്കോടതി വിധി ശരിവെച്ചുകൊണ്ട് ഉത്തരവിട്ടത്. കീഴ്ക്കോടതിയുടെ വിധിക്കെതിരെ കൊല്ലപ്പെട്ട രണ്ടുവിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

1996 ജൂണ്‍ 17ന് പരുമല ഡി ബി കോളേജ് വിദ്യാര്‍ത്ഥികളായിരുന്ന കിം കരുണാകരന്‍, അനൂപ്, സുജിത്ത് എന്നിവരെ പമ്പയാറ്റില്‍ മുക്കിക്കൊന്നു എന്നതായിരുന്നു കേസ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X