ടൂറിസം മേഖലയില്‍ 50,000 തൊഴില്‍ അവസരങ്ങളുണ്ടാക്കും
കൊച്ചി: ടൂറിസം മേഖലയില്‍ ഈ വര്‍ഷം 1000 കോടി രൂപയുടെ നിക്ഷേവും 50,000 തൊഴില്‍ സാധ്യതകളും ലക്ഷ്യമിടുന്നതായി ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
ടൂറം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പങ്കെടുത്ത ടൂറിസം ട്രേഡ് മീറ്റിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി. സംസ്ഥാനത്തിന്റെ വിഭവശേഷി കണക്കിലെടുത്ത് മണ്‍സൂണ്‍ അഡ്വഞ്ചര്‍, മെഡിക്കല്‍ മേഖലകളില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ക്ക് രൂപം നല്‍കും.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ടൂറിസം ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ പദ്ധതിയുണ്ട്. ഫാം ടൂറിസം എന്നൊരു പുതിയ പദ്ധതി വികസിപ്പിക്കും.
മലബാറിലെ ടൂറിസം വികസനത്തിന് പുതിയ പദ്ധതിക്ക് രൂപം നല്‍കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications