ലാഹോറിലെ ഏക ഹിന്ദു ക്ഷേത്രം പൊളിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ലാഹോറില്‍ സ്ഥതിചെയ്തിരുന്ന ഏക ഹിന്ദു ക്ഷേത്രം ബഹുനില വാണിജ്യ കേന്ദ്രത്തിന്റെ നിര്‍മ്മാണത്തിനുവേണ്ടി പൊളിച്ചു മാറ്റി.
ഹിന്ദു, സിഖ് തുടങ്ങിയ ന്യൂനപക്ഷ വിഭാഗക്കാരുടെ സ്വത്തുക്കള്‍ക്കും മറ്റും സുരക്ഷിതത്വം നല്‍കുന്ന ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ കെട്ടിടം എന്താണെന്ന കാര്യം ചെയര്‍മാനോട് മറച്ചുവെച്ചുകൊണ്ടാണ് പൊളിച്ചുമാറ്റിയത്.
ഇടിപി ബോര്‍ഡിന്റെ നിയമം ലംഘിച്ചുകൊണ്ട് ഒരു സ്വകാര്യവ്യക്തിയാണ് വാച്ചൂവാലിയിലെ കൃഷ്ണക്ഷേത്രം പൊളിച്ച് ബഹുനിലക്കെട്ടിടം പണിതുയര്‍ത്തുന്നത്. പൊളിച്ചു മാറ്റിയ കെട്ടിടം ഒരു ഹിന്ദുക്ഷേത്രമാണെന്ന് മറച്ചുവെച്ചുകൊണ്ടാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ പ്രമുഖ ആഭരണവ്യാപാരിക്ക് വസ്തു വിറ്റത്.
ഹിന്ദുക്ഷേത്രമാണെന്നറിഞ്ഞാല്‍ കെട്ടിട വില്പനനടത്തുന്നതും പൊളിച്ചുമാറ്റുന്നതും ചെയര്‍മാന്‍ തടയുമെന്നതിനാലാണ് ഉദ്യോഗസ്ഥര്‍ അക്കാര്യം മറച്ചുവെച്ചത്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് എന്‍ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ബോര്‍ഡിന്റെ ഈ പ്രവര്‍ത്തനത്തെ എതിര്‍ത്തിട്ടുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങള്‍ക്കു നേരെ കൈക്കൊള്ളുന്ന ഇത്തരം നടപടികള്‍ അയല്‍ രാജ്യങ്ങളുമായി പാക്കിസ്ഥാനുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാക്കുമെന്നാണ് പാര്‍ട്ടികള്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications