ഇറാഖില്‍ കാര്‍ ബോംബ് സ്ഫോടനം: 9 മരണം
ബാഗ്ദാദ്: ബാഗ്ദാദില്‍ ചൊവ്വാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത കാര്‍ബോംബ് സ്ഫോടനങ്ങളില്‍ ചുരുങ്ങിയത് 9പേര്‍ കൊല്ലപ്പെട്ടു. 51പേര്‍ക്ക് പരുക്കേറ്റു.
പടിഞ്ഞാറന്‍ ബാഗ്ദാദിലെ ഷിയാ അധിവാസപ്രദേശമായ സദര്‍ നഗരത്തിലാണ് രണ്ടുസ്ഫോടനങ്ങളും ഉണ്ടായത്. സദറിലെ അല്‍ -ഹെയ് മാര്‍ക്കററിലുണ്ടായ ആദ്യ സ്ഫോടനത്തില്‍ നാല് പേര്‍കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് ഓഫീസര്‍ അഹമ്മദ് കാസിം അറിയിച്ചു.
പിന്നീട് മന്‍സൂര്‍ ജില്ലയിലുണ്ടായ അടുത്ത സ്ഫോടനത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.












Click it and Unblock the Notifications