കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതികളില്‍ 150 പുതിയ ജഡ്ജിമാരെ നിയമിക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ കോടതികളില്‍ വന്‍ തോതില്‍ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്ന സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതികളില്‍ 150 പുതിയ ജഡ്ജിമാരെ നിയമിക്കാന്‍ കേന്ദ്രം തീരുമാനിച്ചതായി നിയമമന്ത്രി എച്ച്. ആര്‍ ഭരദ്വാജ് അറിയിച്ചു.

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് വിവിധ പദ്ധതികള്‍ നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. കൂടാതെ കീഴ്ക്കോടതികള്‍ കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിനും എല്ലാ കോടതികളിലും ആകെയുള്ള ജീവനക്കാരുടെ ഒഴിവുകള്‍ തിട്ടപ്പെടുത്തുന്നതിനും ഫണ്ട് അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

അതിവേഗക്കോടതികളുടെ കാലാവധി 2010 വരെ ദീര്‍ഘിപ്പിച്ചു. കെട്ടിക്കിടക്കുന്ന കേസുകളില്‍ സമാന സ്വഭാവമുള്ളവയെ തരംതിരിച്ച് പ്രത്യേക വിഭാഗങ്ങളിലാക്കി തീര്‍പ്പു കല്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

കേസുകള്‍, നീതിന്യായ വ്യവസ്ഥയിലെ അടിസ്ഥാന ഘടക വികസനം , കോടതികളുടെ കമ്പ്യൂട്ടര്‍ വത്കരണം, കീഴ്ക്കോടതി മുതല്‍ സുപ്രിം കോടതി വരെയുള്ള ഒഴിവുകള്‍ നികത്തല്‍ എന്നിവയ്ക്കെല്ലാമായി കേന്ദ്രം പ്രത്യേകം പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്-മന്ത്രി പറഞ്ഞു.

2006 മാര്‍ച്ചുവരെ 35,000 കേസുകളാണ് സുപ്രിം കോടതിയില്‍ കെട്ടിക്കിടക്കുന്നത്. 2005 ഡിസംബര്‍ വരെ രാജ്യത്തെ 21 ഹൈക്കോടതികള്‍ക്ക് 35ലക്ഷം രൂപയും സബ് കോടതികള്‍ക്ക് 2,5കോടി രൂപയും അനുവദിച്ചിരുന്നു. ഇവിടങ്ങളിലെല്ലാമായി ഇപ്പോള്‍ 2,800 ഒഴിവുകളുള്ളതായി കണക്കാക്കപ്പെട്ടിട്ടുണ്ട്- മന്ത്രി വ്യക്തമാക്കി

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X