കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശികള്‍ക്കായി ക്ഷേത്രമൊരുക്കി പാര്‍ക്കര്‍

  • By Staff
Google Oneindia Malayalam News

ബദാര്‍ക് (ഒറിസ): ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ക്കാര്‍ക്കും കയറി ദര്‍ശനം നടത്താവുന്ന ജഗന്നാഥ ക്ഷേത്രം പണിത് അമേരിക്കക്കാരനായ ജൂലിയന്‍ പാര്‍ക്കര്‍ വാര്‍ത്തകളില്‍ നിറയുന്നു. ഒറിസയിലെ ബദാര്‍ക് നഗരത്തിലാണ് ആര്‍ക്കും ദര്‍ശനം നടത്താന്‍ അനുവാദമുള്ള 35 അടി പൊക്കമുള്ള ജഗന്നാഥ ക്ഷേത്രം പണിതിരിക്കുന്നത്.

2004 ഫെബ്രുവരിയില്‍ ആരംഭിച്ച ക്ഷേത്ര നിര്‍മ്മാണം മെയ് മാസത്തിലാണ് പൂര്‍ണമായത്. ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് മൊത്തം 2.6 കോടി രൂപചെലവായിട്ടുണ്ട്. ഇതില്‍1.2 കോടി പാര്‍ക്കര്‍ സ്വന്തം കയ്യില്‍ നിന്നാണെടുത്തത്. ബാക്കിത്തുക ഇന്ത്യയിലും വിദേശത്തുമുള്ള വിശ്വാസികളില്‍ നിന്നും സംഭാവനായി പിരിഞ്ഞുകിട്ടിയതാണ്.

വിദേശികളായ വിശ്വാസികളെ പുരി ജഗന്നാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്താനനുവദിയ്ക്കില്ലെന്നറിഞ്ഞതോടെയാണ് താന്‍ ഇങ്ങനെയൊരു ക്ഷേത്രം പണിയാന്‍ തീരുമാനിച്ചതെന്ന് പാര്‍ക്കര്‍ പറഞ്ഞു.

ആയിരക്കണക്കിന് വിശ്വാസികളാണ് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നത്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും അകത്തു പ്രവേശിക്കാന്‍ അനുവാദം ലഭിക്കാറില്ല.

1994ലാണ് ലോസ് ആഞ്ചലസിലെ ഒരു ഡോക്ടറുടെ മകനായ ജൂലിയന്‍ പാര്‍ക്കര്‍(30) ഒറിസയിലെത്തുന്നത്. ഇസ്കോണില്‍(ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നസ്സ്) ആകൃഷ്ടനായ പാര്‍ക്കര്‍ പീന്നീട് പേര് മാറ്റി ജാനവ നിതായ് ദാസായി.

ആത്മീയ ജ്ഞാനം പ്രചരിപ്പിക്കുന്നതിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി പാര്‍ക്കര്‍ ഭക്തിവേദാന്ത ആശ്രമം എന്നപേരില്‍ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ടുണ്ട്. ഇപ്പോല്‍ ഒറിസയിലും ആന്ധ്രപ്രദേശിലും, തമിഴ്നാട്ടിലും ഈ ആശ്രമത്തിന് ശാഖകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X