മഹേഷ് ഭട്ടിന്റെ ഓഫീസിനു നേരെ വെടിവയ്പ്
മുംബൈ: ബോളിവുഡ് സംവിധായകന്‍ മഹേഷ്ഭട്ടിന്റെ മുംബൈ ഡി.എന്‍.നഗറിലെ ഓഫീസിനു നേരെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചു.
ആക്രമണം നടക്കുന്ന സമയത്ത് ഭട്ട് ഓഫീസിലുണ്ടായിരുന്നില്ല. ബുധനാഴ്ച രാവിലെ മോട്ടോര്‍ ബൈക്കിലെത്തിയ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല.
തനിക്ക് അധോലോകത്തിന്റെ ഭീഷണിയൊന്നുമില്ലെന്നും സംഭവത്തിനു ശേഷം തന്നെയാരും ടെലഫോണില്‍ വിളിച്ചിട്ടില്ലെന്നും മഹേഷ് ഭട്ടിന്റെ സഹോദരനും നിര്‍മാതാവുമായ മുകേഷ് ഭട്ട് പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications