പ്രവീണ്‍ മഹാജന്റെ ജൂഡീഷ്യല്‍ കസ്റഡി നീട്ടി
മുംബൈ: മുന്‍ ബജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ ഘാതകനും സഹോദരനുമായ പ്രവീണ്‍ മഹാജന്റെ ജൂഡീഷ്യല്‍ കസ്റഡി ജൂണ്‍ 28 വരെ നീട്ടി.
ബൊയ്വാലയിലെ പ്രാദേശിക കോടതിയാണ് പ്രവീണിന്റെ ജൂഡീഷ്യല്‍ കസ്റഡി നീട്ടാന്‍ ബുധനാഴ്ച ഉത്തരവിട്ടത്. കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രവീണിനെ കോടതിയില്‍ കൊണ്ടുവന്നത്.
ചൊവ്വാഴ്ച ബോയ്വാല കോടതിയിലെ മജിസ്ട്രേറ്റ് സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടതു പ്രകാരമാണ് ബുധനാഴ്ച പ്രവീണിനെ കോടതിയില്‍ ഹാജരാക്കിയത്.
മാനസികരോഗ പരിശോധനയ്ക്കു വിധേയനാകാനുള്ള പ്രവീണിന്റെ അപേക്ഷ കോടതി തള്ളി.












Click it and Unblock the Notifications