രാഹുല്‍ സംഭവം ദേശീയ ദുരന്തം: പ്രവീണ്‍
മുംബൈ: തന്റെ സഹോദര പുത്രന്‍ രാഹുല്‍ മഹാജനുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദേശീയ ദുരന്തമാണെന്നും അതില്‍ താന്‍ അങ്ങേയറ്റം ദു:ഖിതനാണെന്നും മുന്‍ ബിജെപി നേതാവ് പ്രമോദ് മഹാജന്റെ ഘാതകനും സഹോദരനുമായ പ്രവീണ്‍ മഹാജന്‍.
ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ സമയത്താണ് പ്രവീണ്‍ മജിസ്ട്രേട്ടിനോട് ഈ അഭിപ്രായം പറഞ്ഞത്. എന്നാല്‍ രാഹുലിന്റെ പേരിലുള്ള കേസില്‍ നിന്നും വളരെ വ്യത്യസ്തമണ് പ്രവീണിനെതിരെയുള്ളതെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാഹുലിനുണ്ടായ ദുരന്തമടക്കം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ തന്റെ കുടുംബത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ കാരണം തനിയ്ക്ക് മാനസിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നുണ്ടെന്നും ശരിയായ രീതിയില്‍ ഉറങ്ങാന്‍ സാധിക്കുന്നില്ലെന്നും ആരോഗ്യനിലയെപ്പറ്റിയുള്ള കോടതിയുടെ ചോദ്യത്തിന് പ്രവീണ്‍ ഉത്തരം നല്‍കി.
മാനസികരോഗ പരിശോധനയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രവീണ്‍ സമര്‍പ്പിച്ച അപേക്ഷ കോടതി ബുധനാഴ്ച തള്ളി. പ്രവീണിന്റെ ജൂഡീഷ്യല്‍ കസ്റഡി ജൂണ്‍ 28 വരെ നീട്ടിയിട്ടുണ്ട്.












Click it and Unblock the Notifications