കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മ: മോഹന്‍ലാല്‍ സെക്രട്ടറി, ഇന്നസെന്റ് പ്രസിഡന്റ്

  • By Staff
Google Oneindia Malayalam News

കൊച്ചി: മലയാള ചലചിത്ര താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ദിലീപ് , നെടുമുടി വേണു(വൈസ് പ്രസിഡന്റുമാര്‍), ഇടവേള ബാബു(സെക്രട്ടറി), മുകേഷ് (ട്രഷറര്‍) എന്നിവരാണ് മറ്റുഭാരവാഹികള്‍.എതിരില്ലാതെയാണ് എല്ലാവരും തിരഞ്ഞെടുക്കപ്പെട്ടത്.

പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , ട്രഷറര്‍, സ്ഥാനങ്ങളിലേക്ക് പത്രിക നല്‍കിയിരുന്ന ജഗദീഷ് പത്രിക പിന്‍വലിച്ചതോടെ ജൂണ്‍ 25ന് കൊച്ചിയില്‍ നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഒഴിവാകുകയായിരുന്നു. ഭാരവാഹികളെ തിരഞ്ഞെടുത്തുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 16നുണ്ടാവും.11അംഗ നിര്‍വ്വാഹക സമിതിയിലേയ്ക്ക് 15 പേര്‍ പത്രിക നല്‍കിയിരുന്നെങ്കിലും ജോണി, മധുപാല്‍, പ്രേംകുമാര്‍, പുജപ്പുര രാധാകൃഷ്ണന്‍ എന്നിവര്‍ തങ്ങള്‍ സമര്‍പ്പിച്ച പത്രിക പിന്‍വലിക്കുമെന്ന് അറിയിച്ചു.

രാജന്‍ പി ദേവ്, വിജയരാഘവന്‍, കൊച്ചിന്‍ ഹനീഫ, ഹരീശ്രീ അശോകന്‍, ശ്രീരാമന്‍, ബിന്ദുപണിക്കര്‍, കുക്കു പരമേശ്വരന്‍, കുഞ്ചാക്കോ ബോബന്‍, സായ്കുമാര്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ് എന്നിവരാണ് നിര്‍വ്വാഹക സമിതിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മമ്മൂട്ടി മത്സരിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം മത്സരരംഗത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X