Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡാവിഞ്ചികോഡ് വായിക്കരുത്: തൃശൂര്‍ അതിരൂപത

തൃശൂര്‍: ഡാന്‍ ബ്രൗണിന്റെ വിവാദ നോവല്‍ ഡാവിഞ്ചി കോഡ് വായിക്കുന്നതും നോവല്‍ ആസ്പദമാക്കി ഒരുക്കിയിട്ടുള്ള ചലച്ചിത്രം കാണുന്നതും ഒഴിവാക്കണമെന്ന് തൃശൂര്‍ അതിരൂപത വിശ്വാസികളോട് ആവശ്യപ്പെട്ടു.

തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ബിഷപ്പ് മാര്‍ ആന്‍ഡ്രൂ താഴത്ത് പുറപ്പെടുവിച്ച ഇടയ ലേഖനത്തിലാണ് വിശ്വാസികള്‍ക്ക് ഈ നിര്‍ദേശം നല്‍കിയിരികുന്നത്. വിശ്വാസത്തിനെതിരായ പ്രചാരണങ്ങളെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കണമെന്നും ഇടയ ലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നു.

ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാനപരമായ വിശ്വാസവും പരമ്പരാഗത മൂല്യങ്ങളും തെറ്റായി ചിത്രീകരിക്കപ്പെടുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്രൈസ്തവരുടെ വിശ്വാസത്തെയും യേശു ക്രിസ്തുവിന്റെ വിശുദ്ധ പരിവേഷത്തെയും താഴ്ത്തികെട്ടാനാണ് നോവലിസ്റ് ബ്രൗണ്‍ ശ്രമിച്ചിട്ടുള്ളത്- ഇടയലേഖനത്തില്‍ പറയുന്നു.

വൈദികരുടെയും സാധാരണക്കാരുടെയും കന്യാസ്ത്രീകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം സിനിമയുടെ പ്രദര്‍ശനം നിരോധിക്കണമെന്ന് സര്‍ക്കാരിനോട് ഈയിടെ ആവശ്യപ്പെട്ടിരുന്നതായി ബിഷപ്പ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+