Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനേജ്മെന്റുകള്‍ പ്രവേശനപരീക്ഷ നടത്തരുത്: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലേക്ക് പ്രവേശനത്തിന് മാനേജ്മെന്റുകളെ സ്വന്തമായി പ്രവേശന പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്നും പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തിയ പരീക്ഷയുടെ ലിസ്റില്‍ നിന്നും പ്രവേശനം നടത്തേണ്ടതാണെന്നും മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാ മേഖലകളിലും സര്‍ക്കാരാണ് പ്രവേശന പരീക്ഷ നടത്തുന്നത്. മറ്റ് പ്രവേശന പരീക്ഷകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. മാനേജ്മെന്റുകള്‍ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജൂണ്‍ 16 ന്തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ സ്വശ്രയ, പ്രഫഷണല്‍ കോളജ് പ്രവേശനം സംബന്ധിച്ച നിയമം പാസാക്കും. ബില്ലിന്റെ കരട് തയാറാക്കുന്നതിന് പ്രത്യേക മന്ത്രിസഭായോഗം ചേരും.

കഴിഞ്ഞ സര്‍ക്കാരിന് സ്വാശ്രയ മാനേജ്മെന്റുകള്‍ നല്‍കിയിരുന്ന ഉറപ്പ് അവര്‍ പാലിച്ചില്ല. ഇത് പാലിക്കാതിരുന്നിട്ടും സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+