21ന് എന്‍ജിഒ അസോസിയേഷന്‍ കളക്ടറേറ്റ് ധര്‍ണ നടത്തും
കോഴിക്കോട്: അധികാരത്തിലേറിയ ഉടനെ വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയും സിവില്‍ സര്‍വ്വീസിനെ രാഷ്ട്രീയ വല്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഇടതു സര്‍ക്കാരിന്റെ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് കേരള എന്‍ജിഒ അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.
പ്രതിഷേധത്തിന്റെ ആദ്യപടിയെന്ന നിലയ്ക്ക് ജൂണ്‍ 21ന് സെക്രട്ടേറിയറ്റിനുമുന്നിലും എല്ലാ ജില്ലകളിലെയും കളക്ടറേറ്റിലേക്കും ധര്‍ണ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും പിന്നീട് സമാന ചിന്താ ഗതിയുള്ള സംഘടനകളുമായി ചേര്‍ന്ന് പ്രതിഷേധ പ്രകടനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകളുടെ കാര്യത്തില്‍പ്പോലും വ്യക്തമായ തീരുമാനമെടുക്കുന്നതിനു മുമ്പെയാണ് വി.എസ് സര്‍ക്കാര്‍ തിടുക്കപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്. യാതൊരു വിധ മുന്നറിയിപ്പുമില്ലാതെയാണ് സര്‍ക്കാറിന്റെ ഈ നടപടി- അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍.രാജന്‍ ഗുരുക്കള്‍ ആരോപിച്ചു.
പല സര്‍ക്കാര്‍ വകുപ്പുകളിലെയും ഫയലുകള്‍ കാണാനില്ലെന്നും മാറ്റിവെച്ചിരിക്കുകയാണെന്നും ഇടതുമുന്നണിയിലെ പ്രമുഖ ഘടക കക്ഷിയായ സിപിഐ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനവോ പെന്‍ഷന്‍ പദ്ധതിയോ ഒന്നും നടപ്പാക്കാനുള്ള നടപടികളൊന്നും സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല- രാജന്‍ ഗുരുക്കള്‍ പറഞ്ഞു.












Click it and Unblock the Notifications