50 ഇടതു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് വെങ്ങളം റയില്‍ വേ മേല്‍പ്പാലം ഉദ്ഘാടനത്തിനിടെ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ 50പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അമ്പതോളം സിപിഐ, ഡിഐഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതരെയാണ് കേസ് ചാര്‍ജ് ചെയ്തത്.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. സിദ്ദിഖ് , ജില്ലാ വൈസ് പ്രസിഡന്റ് രമേശ് നമ്പിയത്ത് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് തിങ്കളാഴ്ച മര്‍ദ്ദനമേറ്റത്.
കരിങ്കൊടി കാണിച്ചവര്‍ക്കെതിരെ നേരത്തേതന്നെ കേസ് രജിസ്റര്‍ ചെയ്ത് അവരെ ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നിട്ടും ആക്രമണം നടത്തിയവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
നാട്ടുകാരാണ് ആക്രമണം നടത്തിയതെന്നും പരാതി ലഭിക്കാത്തതിനാലാണ് കേസെടുക്കാത്തതെന്നുമാണ് കൊയിലാണ്ടി പൊലീസ് പറഞ്ഞിരുന്നത്. മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദിഖ് ചൊവ്വാഴ്ച പൊലസ് സ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.
ഒരു വിഭാഗത്തിനെതിരെ മാത്രം കേസെടുത്ത പൊലീസ് നടപടി വിവാദമായതിനെത്തുടര്‍ന്നാണ് ബുധനാഴ്ച അമ്പത് പേര്‍ക്കെതിരെ കേസെടുക്കാന്‍ കൊയിലാണ്ടി പൊലീസ് തയ്യാറായത്.












Click it and Unblock the Notifications