ട്രോളിംഗ് നിരോധനം ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരും. ജ-ൂലൈ 29 വരെ ട്രോളിംഗ് നിരോധനം നിലവിലുണ്ടാവും.
എല്ലാ വിദേശക്കപ്പലുകളും യന്ത്രവത്കൃത ബോട്ടുകളും ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ കേരള തീരം വിടണമെന്ന് ഉത്തരവിട്ടിട്ടുണ്ട്.
ഇതിന്റെ ഭാഗമായി എല്ലാ മീന്‍പിടിത്ത ബോട്ടുകളും തീരപ്രദേശത്തേക്ക് മാറ്റിയിടണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാധാരണ വള്ളങ്ങള്‍ മീന്‍ പിടിക്കുന്നതിന് വിലക്കില്ല.












Click it and Unblock the Notifications