മൈത്രി: വിജിലന്‍സ് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: മൈത്രി ഭവന പദ്ധതിയിലെ 70കോടി രൂപയുടെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു.
കോടികളുടെ അഴിമതിയില്‍ പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിന് പങ്കുണ്ടോ എന്നറിയാല്‍ ഏതുതരം അന്വേഷണം നടത്തണമെന്ന് സംസ്ഥനസംര്‍ക്കാര്‍ ആശങ്കപ്പെടുന്നതിനിടയിലാണ് 70കോടിയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
അന്വേഷണം അട്ടിമറിക്കുന്നതിനായി ഇടുക്കി ജില്ലയിലെ ഭവന നിര്‍മ്മാണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ മൂവായിരത്തോളം ഫയലുകള്‍ നിരവധി ഓഫീസുകളില്‍നിന്ന് കടത്തിയതായും വിജിലന്‍സ് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്.
കഴിഞ്ഞ ഇടതു മന്ത്രിസഭയില്‍ പി.ജെ ജോസഫ് അംഗമായിരിക്കെ 1997-2001ല്‍ ഇടുക്കി, പാലക്കാട് ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടപ്പാക്കിയ മൈത്രി പദ്ധതിയെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതില്‍ പള്ളിവാസല്‍ , വണ്ണപ്പുറം പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പിനെക്കുറിച്ച് രണ്ടുമുന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍ അടക്കം 14 പേരെ പ്രതികളാക്കി രണ്ടുകേസുകള്‍ വിജിലന്‍സ് രജിസ്റര്‍ ചെയ്തിട്ടുണ്ട്.
ഇടുക്കിയില്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും നാലു പഞ്ചായത്തിലും പാലക്കാട് ജില്ലയിലും നടന്ന ക്രമക്കേടുകളെക്കുറിച്ച് കഴിഞ്ഞ അഞ്ചുമാസമായി വിജിലന്‍സിന്റ നാലുസംഘങ്ങള്‍ അന്വേഷണം നടത്തിവരുകയാണ്.
പള്ളിവാസല്‍ പഞ്ചായത്തില്‍ മൈത്രി പദ്ധതി പ്രകാരം 600വീടുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയതിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. വിജിലന്‍സ് അന്വേഷണത്തില്‍ ഇവിടെ 300 വീടുകള്‍ മാത്രമേ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളു. വിജിലന്‍സ് ഓഡിറ്റ് സംഘം ഇവിടെ വിശദമയ പരിശോധനകള്‍ നടത്തി വരുകയാണ്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, തഹസില്‍ ദാര്‍, വില്ലേജ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റര്‍ ചെയ്തിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തില്‍ നാലുകോടി രൂപയുടെ ക്രമക്കേടാണ് നടന്നതെന്നാണ് കേസ്. വീടുനിര്‍മ്മാണത്തിനായി 1400 പേര്‍ക്ക് 30,000രൂപ വീതം നല്‍കിയിരുന്നു. എന്നാല്‍ പണം ലഭിച്ചത് അതിന് അര്‍ഹതയില്ലാത്തവര്‍ക്കും വ്യാജ വിലാസക്കാര്‍ക്കും ചില രാഷ്ട്രീയക്കാരുടെ ബന്ധുക്കള്‍ക്കുമാണെന്ന് വിജിലന്‍സ് കണ്ടുപിടിച്ചിട്ടുണ്ട്.
ഇതിലും ബന്ധപ്പെട്ടവരുടെ പേരില്‍ കേസ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. രണ്ടിടത്തും 2004ലാണ് കേസുകള്‍ രജിസ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനുപുറമെ കഴിഞ്ഞ ഡിസംബറിലാണ് മൂന്നു വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. ഭവന ബോര്‍ഡ് കട്ടപ്പനയില്‍ 69വീടുകള്‍ നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയെന്നാണ് രേഖകള്‍. വിജിലന്‍സ് പരിശോധനയില്‍ 42 വീടുകള്‍ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഇതിന്റെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായെന്നും കേസ് ഉടന്‍തന്നെ രജിസ്റര്‍ ചെയ്യുമെന്നും വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
കട്ടപ്പനയില്‍ ഏഴേകാല്‍കോടി രൂപയുടെ പദ്ധതിയിലും വ്യാപക ക്രമക്കേടുകള്‍ നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഇവിടെ സഹായം ലഭിച്ച 1800 പേരില്‍ മിക്കവരും വ്യാജമേല്‍വിലാസക്കാരാണ്. ഇതുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ ഫയലുകള്‍ ഭവന ബോര്‍ഡ് ഫീസില്‍ നിന്ന് കാണാതായിട്ടുണ്ട്.
തൊടുപുഴ മുനിസിപ്പാലിറ്റി, കഞ്ഞിക്കുഴി, ഇളംദേശം എന്നിവിടങ്ങളിലായി നടന്ന 27കോടി രൂപയുടെ ക്രമക്കേടും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. ഇതിന്റെയും ആയിരത്തിലേറെ ഫയലുകള്‍ കാണാനില്ല. ഈ മൂന്ന് അന്വേഷണവും ഉടന്‍ പൂര്‍ത്തിയാക്കി വിജിലന്‍സ് ഡയറക്ടര്‍ക്കു റിപ്പോര്‍ട്ടുനല്‍കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.
സ്വയം രക്ഷപ്പെടാനും പ്രതികളെ രക്ഷിക്കാനും വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ ഫയലുകള്‍ മാറ്റിയതെന്ന് സംശയിക്കപ്പെടുന്നുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട് ഓഫീസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പദ്ധതി നടത്തിപ്പു സംബന്ധിച്ച് ഏതാനും ഫയലുകള്‍ കസ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടുമാസത്തിനകളം അന്വേഷണ റിപ്പോര്‍ട്ടു സമര്‍പ്പിക്കും.












Click it and Unblock the Notifications