കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈത്രി: റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം നടപടിയെന്ന് വി.എസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മൈത്രി ഭവന പദ്ധതിയുമായി മന്ത്രി പി.ജെ.ജോസഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വന്ന ശേഷം നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് കൊല്ലം അധികാരത്തിലിരുന്നവര്‍ അന്ന് ഇതു സംബന്ധിച്ച് എന്തെങ്കിലും ചെയ്യാതെ ഇപ്പോള്‍ ഈ ആവശ്യമുന്നയിക്കുന്നത് ശരിയല്ല. മൈത്രി പദ്ധതി അഴിമതിയെക്കുറിച്ച് ചില പത്രങ്ങളും ചില നേതാക്കളും ഇപ്പോള്‍ കാണിക്കുന്ന ഉത്സാഹം കഴിഞ്ഞ അഞ്ച് വര്‍ഷം എവിടെയായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു.

എന്‍.ആര്‍.സുബ്രഹ്മണ്യത്തെ കെഎംഎംഎല്ലിന്റെ എംഡിയായി നിയമിച്ചതിന് അംഗീകാരം നല്‍കി. ഈ എംഡി നേരത്തെ മലബാര്‍ സിമന്റ്സില്‍ ഇരുന്നപ്പോള്‍ അഴിമതി കാട്ടിയെന്ന് താനുള്‍പ്പടെയുള്ളവര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും അന്വേഷണത്തില്‍ എംഡി കുറ്റക്കാരനല്ലെന്ന് മനസിലായതായി വ്യവസായ മന്ത്രി അറിയിച്ചതായി വി.എസ്. പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X