സെന്‍സെക്സ് 616 പോയിന്റ് തിരികെ കയറി
മുംബൈ: കഴിഞ്ഞ എട്ട് വ്യാപാര ദിനങ്ങള്‍ക്കിടയില്‍ 1500ഓളം പോയിന്റിന്റെ ഇടിവ് നേരിട്ട മുംബൈ ഓഹരി വിപണി വ്യാഴാഴ്ച 615.62 പോയിന്റ് തിരികെ കയറി. ഒരു ദിവസത്തെ വ്യാപാരത്തിനിടയില്‍ ഓഹരി സൂചികയില്‍ ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന മുന്നേറ്റമാണിത്.
9545 പോയിന്റിലാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 171 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയിലെയും ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന മുന്നേറ്റമാണിത്.
വ്യാപാരത്തിനിടയില്‍ ഒരു ഘട്ടത്തില്‍ ബിഎസ്ഇ സൂചിക 9582.97 പോയിന്റ് വരെയെത്തി.












Click it and Unblock the Notifications