Get Updates
Get notified of breaking news, exclusive insights, and must-see stories!

രാമദാസിനെ നീക്കണമെന്ന് എഐഐഎംഎസ് വിദ്യാര്‍ഥികള്‍

ദില്ലി: കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാമദാസിനെ ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ഇന്‍സ്റിറ്റ്യൂട്ടിന്റെ പേരും പ്രശസ്തിയും ദുരുദ്ദേശ്യപരമായി നശിപ്പിക്കാനാണ് രാമദാസ് ശ്രമിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംവരണ സമരം നടക്കുന്ന സമയത്ത് ചട്ടങ്ങള്‍ ലംഘിച്ചും മുതിര്‍ന്ന ഫാക്കല്‍ട്ടി അംഗങ്ങളെ അവഗണിച്ചും രാമദാസ് നിയമിച്ച ഡീനിനെ നീക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

ഇന്‍സ്റിറ്റ്യൂട്ടിന്റെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മൂര്‍ത്തിയെ നീക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.

ഇന്‍സ്റിറ്റ്യൂട്ടിനെ താഴ്ത്തികെട്ടാന്‍ ശ്രമം നടക്കുന്നതായി എഐഐഎംഎസ് ഡയറക്ടര്‍ ഡോ.പി.വേണുഗോപാല്‍ പുറപ്പെടുവിച്ച പ്രസ്താവനയിലും ആരോപിച്ചു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങളില്‍ അമിതമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്നും ഇത് തുടര്‍ന്നാല്‍ രാജിവയ്ക്കേണ്ടിവരുമെന്നും വേണുഗോപാല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

പുതിയ സംവരണ നയത്തിനെതിരെ സമരം നടത്തിയ എഐഐഎംഎസ് ഡോക്ടര്‍മാര്‍ക്ക് 17 ദിവസത്തെ ശമ്പളം നല്‍കില്ലെന്ന ആരോഗ്യമന്ത്രിയുടെ ഉത്തരവിനു പിന്നാലെയാണ് ഈ പ്രസ്താവനകള്‍ പുറത്തുവന്നത്.

മറ്റ് കേന്ദ്രസര്‍വകലാശാലകള്‍ പോലെ എഐഐഎംഎസിന്റെ ഭരണവും പ്രധാനമന്ത്രിയുടെയോ രാഷ്ട്രപതിയുടെയോ നിയന്ത്രണത്തിലാവണമെന്നും വിദ്യാര്‍ഥികളുടെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+