കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാജന്‍ വധം: അന്വേഷണം തൃപ്തികരമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍

  • By Staff
Google Oneindia Malayalam News

മുംബൈ: പ്രമോദ് മഹാജന്‍ കൊലക്കേസുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീകാന്ത് ഭട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ഡി.കെ.ശങ്കരന് കത്തുനല്‍കിയതായ ിപൊസീക്യൂഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഭട്ട് ശരിവെച്ചുവെങ്കിലും കത്തിലെ ഉള്ളടക്കത്തെപ്പറ്റി സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.

കേസ് കോടതി പരിഗണനയില്‍ വന്ന രണ്ട് അവസരങ്ങളിലും ഭട്ട് ഹാജരായിരുന്നില്ല. ശാരീരിക അസ്വാസ്ഥ്യങ്ങളാല്‍ ചികിത്സയിലായതുകൊണ്ടാണ് രണ്ട് തവണയും ഹാജരാകാന്‍ കഴിയാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

മഹാജന്‍ വധക്കേസുമായി ബന്ധപ്പെട്ടു നടക്കുന്ന പൊലീസ് അന്വേഷണത്തെ വിമര്‍ശിച്ചതിനൊപ്പം തന്നെ അന്വേഷണത്തിനായി പുതിയ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഭട്ടിന്റെ ഈ അഭിപ്രായത്തില്‍ അന്വേഷണോദ്യോഗസ്ഥര്‍ അസന്തുഷ്ടി പ്രകടിപ്പിക്കുകയും അന്വേഷണം ശരിയായ രീതിയില്‍ത്തന്നെയാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ വിഷയം പരിഗണനയ്ക്കെടുത്ത കോടതി അന്വേഷണം തൃപ്തികരമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X