മാരുതിക്കാര്‍ മറിഞ്ഞ് സ്കൂള്‍ അധ്യാപിക മരിച്ചു
പാല: മാരുതിക്കാര്‍ നിയന്ത്രണം വിട്ട് ഇടിച്ച് മറിഞ്ഞ് സ്കൂള്‍ അധ്യാപിക മരിച്ചു. കൊഴുവനാല്‍ വിഴിയ്ക്കപ്പാറ പ്രൊഫ. അഗസ്റിന്റെ ഭാര്യ ഷാലമ്മ (43)യാണ് കാറിനടിയില്‍പ്പെട്ട് മരിച്ചത്.
അപകടത്തില്‍ പരിക്കേറ്റ പാല സെന്റ് തോമസ് കോളജ് അധ്യാപകന്‍ പ്രൊഫ. അഗസ്റിന്‍, ഇളയ മകള്‍ അഞ്ജലി എന്നിവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 8.30ഓടെ കൊഴുവനാല്‍ ആനിച്ചുവട് കവലയിലായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ കയ്യാലയില്‍ ഇടിച്ച് മറിയുകയായിരുന്നു.
മരിച്ച ഷാലമ്മ മരങ്ങാട്ടുപിള്ള ഹൈസ്കൂളിലെ അധ്യാപികയാണ്.












Click it and Unblock the Notifications