കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ സമ്മേളനം ശബ്ദമയമായേക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വെള്ളിയാഴ്ച തുടങ്ങുന്ന നിയസമസഭാ സമ്മേളനം ശബ്ദമുഖരിതമായേക്കും.

പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിനെതിരെ ഉന്നയിക്കപ്പെട്ട മൈത്രി അഴിമതി ആരോപണങ്ങളായിരിക്കും പ്രതിപക്ഷമായ യുഡിഎഫ് സമ്മേളനത്തില്‍ പ്രധാന ആയുധമാക്കുക.

പദ്ധതി നടത്തിപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് നിയമസഭാ സമിതി റിപ്പോര്‍ട്ടു ചെയ്തിട്ടും മന്ത്രിക്കെതിരയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് പറയുകയും മന്ത്രിയെ സംരക്ഷിക്കുമെന്ന് പ്രഖ്യാപിയ്ക്കുകയും ചെയ്ത ഇടതുമുന്നണിയുടെ നടപടിക്കെതിരെ സഭയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കും.

ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കു വഴിവെയ്ക്കുന്ന മറ്റൊരു വിഷയം സ്വാശ്രയകോളേജ് ബില്ലായിരിക്കും. ജൂണ്‍ 22നാണ് ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുകയെന്ന് സ്പീക്കര്‍ രാധാകൃഷ്ണന്‍ അറിയിച്ചിട്ടുണ്ട്.

ജുണ്‍ 23 ധനബില്‍ അവതരിപ്പിക്കും. 26,27,28 തിയ്യതികളില്‍ ധനബില്ലിന്‍ന്മേല്‍ ചര്‍ച്ചകള്‍ നടക്കും. ഡപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് ജൂണ്‍ 20ന് നടക്കും. ഏറ്റവും മികച്ച രീതിയില്‍ നിയമസഭാ സമ്മേളനം നടത്തുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്നും സ്പീക്കര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X