നിയമസഭാ സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ ജയപരാജയ കാരണങ്ങള്‍ മുന്നണികളും വിവിധ കക്ഷികളും വിലയിരുത്തിത്തീരുന്നതിനു മുമ്പേ നിയമസഭാ സമ്മേളനം വെള്ളിയാഴ്ച ചേരുന്നു.
ജൂണ്‍ 30നാണ് സമ്മേളനം സമാപിയ്ക്കുക. വെള്ളിയാഴ്ച 9.30ന് ഗവര്‍ണര്‍ ആര്‍ എല്‍ ഭാട്ടിയ ഇടതുമുന്നണി സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം നടത്തും.
19, 20, 21 തിയ്യതികളിലാണ് നന്ദിപ്രമേയ ചര്‍ച്ച. 22ന് സ്വാശ്രയ വിദ്യാഭ്യാസ ബില്ലും 23ന് പുതിയ വാര്‍ഷി ബജറ്റും അവതരിപ്പിക്കും. 26, 27, 28 തീയ്യതികളിലാണ് ബജറ്റ് ചര്‍ച്ച 29ന് ധനബില്‍ സഭയ്ക്ക് മുമ്പാകെ വരും.
സഭയ്ക്ക് അകത്തും പുറത്തും ഒരു പോലെ താല്പര്യം ഉണര്‍ത്തുന്ന സ്വാശ്രയ കോളേജ് നിയമവും മൈത്രി ഭവന നിര്‍മ്മാണ പദ്ധതി സംബന്ധിച്ച് മന്ത്രി പി.ജെ ജോസഫിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളും സഭാനടപടികളെ ചൂടുപിടിപ്പിച്ചേക്കും.
സിപിഎമ്മിലെ ഗ്രൂപ്പ് വഴക്ക്, ഭരണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന ആരോപണം എന്നിവ സമര്‍ത്ഥമായി പ്രയോജനപ്പെടുത്താനായിരിക്കും പ്രതിപക്ഷത്തിന്റെ നീക്കം. ഭരണ പക്ഷത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെ 16പേര്‍ ഭരണ രംഗത്ത് പുതുമുഖങ്ങളാണ്.
പാലൊളി മുഹമ്മദ് കുട്ടി, പി.ജെ ജോസഫ് , എസ്.ശര്‍മ എന്നിവര്‍ക്കേ ഭരണ പരിചയമുള്ളു. അധികാരമേറ്റ് ഒരു മാസം കഴിയാറായിട്ടും ഭരണം വേണ്ടതുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞിട്ടില്ലെന്ന ആരോപണം ഭരണമുന്നണിയ്ക്കകത്തു തന്നെയുണ്ട്.












Click it and Unblock the Notifications