തലസ്ഥാനത്ത് യാചകവൃത്തി നിരോധിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് യാചകവൃത്തി നിരോധിച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവിറക്കി. ബുധനാഴ്ചയാണ് കലക്ടര്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.വ്യാഴാഴ്ച മുതലാണ് നിരോധനം നിലവില്‍ വന്നു.
കലക്ടറുടെ ഉത്തരവു പ്രകാരം ആരെങ്കിലും യാചകവൃത്തിയിലേര്‍പ്പെടുന്നതായി കണ്ടാല്‍ അവരെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ച പ്രത്യേക പുരനധിവാസ കേന്ദ്രത്തിലേയ്ക്ക് അയയ്ക്കും.
നിരോധനം മറികടന്ന് യാചന നടത്തുന്നവരെ പിടികൂടാനും 16വയസ്സിന് താഴെയുള്ളവരാണെങ്കില്‍ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കാനും 16വയസ്സില്‍ കൂടുതലുള്ളവരാണെങ്കില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാനും കലക്ടര്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications