Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാച്ചിമട: ഉടന്‍ നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലാച്ചിമട കൊക്കോക്കോള കമ്പനി അടച്ചുപൂട്ടുന്നതുള്‍പ്പെടെ സമര സമിതിയുടെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉടന്‍തന്നെ നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പ്ലാച്ചിമട സമരസമിതി പ്രവര്‍ത്തര്‍ക്ക് ഉറപ്പു നല്‍കി.

കമ്പനി അടച്ചുപൂട്ടണമെന്നും പ്രദേശത്തെ മാലിന്യനിര്‍മ്മാര്‍ജനത്തിന് നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പ്ലാച്ചിമട സമര സമിതി അംഗങ്ങള്‍ നിവേദനം സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് വി.എസ് ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയത്.

മുഖ്യമന്ത്രിയെക്കൂടാതെ സമര സമിതി നേതാക്കള്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെയും ആരോഗ്യമന്ത്രി പി.കെ ശ്രീമതിയെയും കൃഷി മന്ത്രി മുല്ലക്കര രത്നാകരനെയും കണ്ടു.

കോള ഫാക്ടറിക്കെതിരെ നടത്തിയ സമരത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയതായി സമരസമിതി ഭാവാഹികള്‍ അറിയിച്ചു.

മാലിന്യം കൊണ്ടുണ്ടായ ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്ലാച്ചിമടയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രിയും നിവേദക സംഘത്തിന് ഉറപ്പു നല്‍കിയിട്ടുണ്ട്.

ഫാക്ടറി പ്രവര്‍ത്തനം കാരണം പ്രദേശത്തുണ്ടായ മാലിന്യപ്രശ്നങ്ങളെപ്പറ്റി പഠനം നടത്താന്‍ കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് കൃഷി മന്ത്രിയും അറിയിച്ചിട്ടുണ്ട്.

പ്ലാച്ചിമട സമരം ഐക്യ ദാര്‍ഢ്യ സമതി ഭാരവാഹികളായ ആര്‍.അജയന്‍, മയിലമ്മ, വേലൂര്‍ സ്വാമിനാഥന്‍, വിളയോടി വേണുഗോപാല്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കണ്ട് നിവേദനം നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+