പി.ആര്‍.രാജന്‍ സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി
തിരുവനന്തപുരം: സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പി.ആര്‍.രാജന്‍ രാജ്യസഭാ സ്ഥാനാര്‍ഥിയാവും. എല്‍ഡിഎഫിന്റെ രണ്ടാമത്തെ സീറ്റ് സിപിഐക്കാണ്.
രാജ്യസഭാ സീറ്റുകളില്‍ ഒന്ന് സിപിഎമ്മിനും ഒന്ന് സിപിഐക്കും നല്‍കാന്‍ ബുധനാഴ്ച എല്‍ഡിഎഫ് യോഗം തീരുമാനിച്ചിരുന്നു. സിപിഐ സ്ഥാനാര്‍ഥിയെ വ്യാഴാഴ്ച ചേരുന്ന പാര്‍ട്ടി നേതൃയോഗം തീരുമാനിക്കും. അവശേഷിക്കുന്ന മൂന്നാമത്തെ സീറ്റ് യുഡിഎഫിനാണ്.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് പി.ആര്‍.രാജനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.












Click it and Unblock the Notifications