കോവളം കൊട്ടാരം: ഒഴിപ്പിക്കുന്നത് നിര്‍ത്തി
തിരുവനന്തപുരം: കോവളം കൊട്ടാരത്തോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നത് റവന്യു അധികൃതര്‍ താത്കാലികമായി നിര്‍ത്തി. നിലവിലുള്ള സ്ഥിതി തുടരണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിയത്.
വ്യാഴാഴ്ച ഉച്ചയോടെയാണ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യു അധികൃതര്‍ കൊട്ടാരം സ്ഥിതി ചെയ്യുന്ന നാല് ഹെക്ടറിലെ 27 കെട്ടിടങ്ങള്‍ ഒഴിപ്പിക്കാനെത്തിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ഒഴിപ്പിക്കല്‍ ശ്രമം നടന്നിരുന്നുവെങ്കിലും കോടതിയെ വിധിയെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ ഉപേക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications