പൊലീസുകാരുടെ ജോലിസമയം 8 മണിക്കൂറാക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി സമയം എട്ട് മണിക്കൂറാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ആഗസ്ത് ഒന്നുമതലാണ് പുതിയ ജോലി സമയം നടപ്പില്‍ വരുക. ഓരോ ജില്ലയിലെയും ഓരോ സ്റേഷന്‍ എന്ന രീതിയില്‍ത്തുടങ്ങുന്ന പുതിയ സമയ ക്രമം ആദ്യഘട്ടത്തില്‍ 72 സ്റേഷനുകളായിരിക്കും നടപ്പാക്കുകയെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.
സംസ്ഥാനത്തെ പൊലീസ് കോണ്‍സ്റബില്‍ മാരുടെ പ്രമോഷന്‍ പദ്ധതി പുതുക്കിയതായി കോടിയേരി അറിയിച്ചു. പുതുക്കിയ സ്കിം പ്രകാരം 15വര്‍ഷം സര്‍വ്വീസും ഹെഡ്കോണ്‍സ്റബില്‍ ശമ്പളവും ഉള്ളവര്‍ക്ക് ഹെഡ് കോണ്‍സ്റബിള്‍ റാങ്ക് നല്‍കും.
23വര്‍ഷം സേവനം പുര്‍ത്തിയാക്കിയവര്‍ക്ക് എഎസ്ഐ പദവിയും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചു.












Click it and Unblock the Notifications