പൂങ്കുന്നത്ത് കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു
തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നത്ത് പഴയ കെട്ടിടം പൊളിക്കുന്നതിനിടയില്‍ തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.
അയ്യന്തോള്‍ സ്വദേശികളായ വേഴപ്പറമ്പില്‍ പൈലോയുടെ മകന്‍ ജോയി(45), കോരന്‍പറമ്പില്‍ കൃഷ്ണന്റെ മകന്‍ ചന്ദ്രന്‍(50) എന്നിവരാണ് മരിച്ചത്.
പഴയ കെട്ടിടം പൊളിക്കുന്ന കരാര്‍ ഏറ്റെടുത്തു നടത്തുകയായിരുന്നു ജോയി. ഇയാളുടെ സഹായിയാണ് ചന്ദ്രന്‍.
പൊളിക്കുന്നതിനിടയില്‍ കെട്ടിടത്തിന്റെ രണ്ടാം നില ഇടിഞ്ഞുവീണാണ് അപകടം സംഭവിച്ചത്.












Click it and Unblock the Notifications