ജോസഫിനെ ആക്രമിക്കാന്‍ നോക്കി: വി.എസ്
കൊച്ചി: പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫിനെ ശാരീരികമായി നേരിടാന്‍ ശ്രമിച്ചപ്പോഴാണ് യൂത്ത് കോണ്‍ഗ്രസുകാരെ നാട്ടുകാര്‍ കൈകാര്യം ചെയ്തതെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമാധാനപരമായ പ്രകടനമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് നടത്തിയത്. ജോസഫിനെ കൈയ്യേറ്റം ചെയ്ത സമയത്ത് ഞാനും അവിടെയുണ്ടായിരുന്നു. അദ്ദേഹത്തെ ശാരീരികമായി കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ചെറുപ്പക്കാര്‍ യൂത്ത് കോണ്‍ഗ്രസുകാരെ നേരിടുകയായിരുന്നു. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായി വന്നതിന് ശേഷം ഇത്തരത്തിലുള്ള അക്രമസംഭവങ്ങളൊന്നും അനുവദിക്കില്ലെന്ന് അവിടെയുണ്ടായിരുന്ന കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കളോട് പരസ്യമായി പറയുകയും ചെയ്തിരുന്നു- വി.എസ്. പറഞ്ഞു.
മൈത്രി ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി സര്‍ക്കാരിന് ഒരു സൂചനയും ഇതുവരെയ കിട്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications