ശ്രീലങ്കയില്‍ കുഴി ബോംബ് പൊട്ടി 64 മരണം
കൊളംബോ: ശ്രീലങ്കയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ ബസ് തകര്‍ന്ന് 64 പേര്‍ കൊല്ലപ്പെട്ടു. 39 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിലാണ് സംഭവം. തമിഴ് പുലികളാണ് റോഡില്‍ മൈന്‍ കുഴിച്ചിട്ടതെന്ന് സൈനിക വക്താവ് ആരോപിച്ചു.
കെബിത്ഗൊല്ലവ പട്ടണത്തിലേക്ക് പോവുകയായിരുന്ന ബസിലുണ്ടായിരുന്ന യാത്രക്കാരാണ് ദുരന്തത്തില്‍ പെട്ടത്. ബസ് കുഴിബോംബില്‍ തട്ടി സ്ഫോടനം നടക്കുകയായിരുന്നു.
ശ്രീലങ്കയിലെ 2002ലെ സമാധാന ധാരണക്കു ശേഷം നാട്ടുകാര്‍ക്കു നേരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്.












Click it and Unblock the Notifications