ഓഹരി വിപണി കുതിപ്പ് തുടരുന്നു; 10,000 കടന്നു
മുംബൈ: ഓഹരി വിപണിയില്‍ രണ്ടാം ദിവസവും വന്‍കുതിപ്പ് തുടരുന്നു. ആറ് മണിക്കൂര്‍ വ്യാപാരത്തിനുള്ളില്‍ 1,000 പോയിന്റിന്റെ കുതിപ്പ് രേഖപ്പെടുത്തിയ വിപണി 10,000 പോയിന്റ് കടന്നു.
വ്യാഴാഴ്ച 615 പോയിന്റ് ഉയര്‍ന്ന വിപണി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി വരെ 564.42 പോയിന്റിന്റെ കുതിപ്പാണ് നടത്തിയത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി അവസാനത്തെ ആറു മണിക്കൂറില്‍ 1000 പോയിന്റിലേറെ ഉയര്‍ന്ന സൂചിക ഉച്ചയോടെ 10,109.48ല്‍ എത്തിനില്‍ക്കുകയാണ്.
ടാറ്റ സ്റീല്‍, സത്യം, ഹിണ്ടാല്‍കോ, ബജാജ് ഓട്ടോ, ടാറ്റ മോട്ടോര്‍സ്, ഹീറോ ഹോണ്ട, ടിസിഎസ് എന്നീ കമ്പനികളാണ് നേട്ടമുണ്ടാക്കിയ കമ്പനികളില്‍ മുന്നില്‍.












Click it and Unblock the Notifications